| കെ കെ നാസർ മഹാത്മജി പുരസ്‌കാരം ഏറ്റുവാങ്ങി | സംസ്ഥാനത്തെ മികച്ച നഗരസഭാധ്യക്ഷനുള്ള ജവാഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ മഹാത്മജി പുരസ്‌കാരം കോട്ടക്കൽ നഗരസഭാധ്യക്ഷൻ കെ കെ നാസർ ഏറ്റുവാങ്ങി .നഗരസഭയിലെ അർബുദ ,വൃക്ക രോഗികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതികൾ ഉൾപ്പെടയുള്ള ജനക്ഷേമ പ്രവർത്തങ്ങൾ , നഗരവികസന പദ്ധതികൾ തുടങ്ങിയ പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത് . |
|
| kottakkalai | കോട്ടക്കൽ നഗരോത്സവം ഉത്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ വകുപ്പ് മന്ത്രി ശ്രീ കെ . എം ഷാജി നിർവഹിച്ചു . വികസന പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളെ ഒരുമിച്ചു കൂട്ടിയിരുത്തുന്ന ഇത്തരം കലാ സാംസ്‌കാരിക പരിപാടികൾക്കും പ്രാധാന്യം നൽകുന്ന കോട്ടക്കൽ നഗരസഭാ ചെയർമാൻ ശ്രി കെ കെ നാസർ നേതൃത്വം നൽകി . |
|
| പുത്തൂർ ബൈപാസ് നിർമാണം തുടങ്ങാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി കെ ബഷീർ | പുത്തൂർ ബൈപ്പാസിന്റെ ബാക്കിയായ ഭാഗത്തിന്റെ ബൈപാസ് നിർമാണം തുടങ്ങാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി കെ ബഷീർ . പുത്തൂർ ബൈപാസ് സംബന്ധമായ നിർമാണ പ്രവർത്തി ചർച്ച ചെയ്യാൻ കോട്ടക്കലിൽ എത്തിയ മന്ത്രി ,ഡോ .എം പി അബ്ദുസമദ് സമദാനി എം പി ,ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ,നഗരസഭ ചെയർമാൻ കെ കെ നാസർ എന്നിവരുമായി ചർച്ച നടത്തി. |
|
| കോട്ടക്കൽ നഗരസഭാ കോട്ടക്കലിന്റെ ഉത്സവം ഉൽഘാടന സമ്മേളനം | കോട്ടക്കൽ നഗരസഭാ കോട്ടക്കലിന്റെ ഉത്സവം ഉൽഘാടന സമ്മേളനം ബഹു . തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ കെ .എം ഷാജി ,പ്രൊഫ .ആബിദ് ഹുസൈൻ തങ്ങൾ എം .എൽ .എ ,ഡോ .പി .മാധവൻകുട്ടി വാരിയർ (കോട്ടക്കൽ ആര്യവൈദ്യ ശാല ),ശ്രീ എം പി ജാക്സൺ ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് കേരള ,പ്രൊഫ .അജിത് കാളിയത് (കില -അർബൻ ) തുടങ്ങി പ്രമുഖർ സംബന്ധിക്കും. |
|