Waste Managment

മാലിന്യമുക്തം നവ കേരളം കാമ്പയിന്റെ ഭാഗമായി കോട്ടക്കല്‍ നഗരസഭയില്‍ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
മാലിന്യ സംസ്‌കരണ രംഗത്ത് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുതിന്റെ ഭാഗമായി അധ്യാപകരും, ജന പ്രതിനിധികളും, ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗം നഗരസഭാഅദ്യക്ഷ ഡോക്ടര്‍ കെ. ഹനീഷ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ഹരിതസഭ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭ്യമാകുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിലൂടെ ഭരണ സമിതി നടപ്പാക്കുവാന്‍ ശ്രമിക്കും. വൈസ് ചെയര്‍മാന്‍ ചെരട മുഹമ്മദലി,  വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ പാറോളി റംല ടീച്ചര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ മറിയാമു പി,  ആലമ്പാട്ടില്‍ റസാഖ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍, മുനിസിപ്പല്‍ സെക്രട്ടറി മാമ്പള്ളി സന്തോഷ് കുമാര്‍  എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് മെമ്പര്‍, കിലാഫാക്കലറ്റി കെ. എം റഷീദ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ അഖിലേഷ് ടി. എസ്  എന്നിവര്‍ ക്ലാസെടുത്തു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. പി സക്കീര്‍ ഹുസൈ , സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ സാബു ,സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹുസൈന്‍, ശുചിത്വ മിഷന്‍ ഐ. പി ഷഹനാസ് , പബ്ലിക് ഹെല്‍ത്ത് ജെ എച്ച് ഐ മാരായ  ദീപ ടി. ടി, റംസാന്‍ പ്രധാന അധ്യാപകരായ രാജന്‍ എം. പി, സിഡിന്‍ ടി, ടോമി മാത്യൂ, ആഖ്‌നസ് ടീച്ചര്‍, അന്‍ഫാര്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചരിച്ചകള്‍ക്ക് നേതൃത്വം നല്‍കി